ഞങ്ങളുടെ പുതിയ ആയുർവേദ മലയാളം പുസ്‌തകം – “ജീവിത സൗഖ്യത്തിന് ആയുർവ്വേദം”

Introduction

ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ ചികിത്സിക്കുന്നതിനും തുല്യ പ്രാധാന്യം ആയുർവേദം നല്കുന്നു. ഉറക്കം, ഭക്ഷണ ശീലങ്ങൾ, ലൈംഗികത, തുടങ്ങിയ നിത്യ ജീവിതത്തില്‍ നാം ചെയ്യുന്ന ഒരോ കാര്യങ്ങളും എപ്രകാരമായിരിക്കണം എന്നതിനെ കുറിച്ചുള്ള കൃത്യമായ വിശദീകരണം ആയുര്‍വേദത്തില്‍ ഉണ്ട്. ചിട്ടയായ ജീവിതശൈലി പിന്തുടരുന്നതിലൂടെ മിക്ക രോഗങ്ങളും തടയാം.

Special features

വ്യായാമം, എണ്ണ തേപ്പ്, യോഗ, പ്രാണായാമം, അമിത വണ്ണം – പരിഹാര മാര്‍ഗങ്ങള്‍, വിവിധ തരം ഉപവാസങ്ങള്‍, തണുപ്പു രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വെളിച്ചെണ്ണ, എള്ളെണ്ണ തുടങ്ങി പാചകത്തിനുപയോഗിക്കുന്ന വിവിധ തരം എണ്ണകള്‍ എപ്പോഴൊക്കെ ഉപയോഗിക്കാം , മഞ്ഞള്‍, മല്ലി, വെളുത്തുള്ളി മുരിങ്ങ മുതലായവയുടെ വീട്ടുപയോഗം,മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികള്‍, കുട്ടികളിലെ ഏകാഗ്രത എങ്ങനെ വര്‍ദ്ധിപ്പിക്കാം, പ്രായമായവരിലെ ഓര്‍മ്മ കുറവും – പരിഹാരമാര്‍ഗങ്ങളും എന്നിവയുടെ ലളിത വിവരണം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുരാതന ആയുര്‍വേദ തത്വങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം ലളിതമായ രീതിയില്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആയുർവേദ തത്വങ്ങൾ ദിനചര്യയുടെ ഭാഗമാക്കി ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ജീവിത സൗഖ്യത്തിന് ആയുര്‍വേദം എന്ന ഈ പുസ്തകം ഉപകരിക്കും.
Scroll to Top

Subscribe to free newsletter

error: Alert: Content is protected !!